Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Conference

Thrissur

അ​മ​ല​യി​ൽ ദേ​ശീ​യ സ​മ്മേ​ള​ന ബ്രോ​ഷ​ർ മ​ന്ത്രി മു​ര​ളീ​ധ​ര​ൻ പ്ര​കാ​ശ​നം ചെ​യ്തു

തൃ​ശൂ​ർ: അ​മ​ല കോ​ള​ജ് ഓ​ഫ് അ​ലൈ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സും അ​മ​ലാ ഹോ​സ്പി​റ്റ​ൽ റേ​ഡി​യോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "റാ​ഡ് അ​ല​ർ​ട്ട് 26’ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ച്ചു.

റേ​ഡി​യോ​ള​ജി​രം​ഗ​ത്തെ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​നം 29ന് ​അ​മ​ല കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. എം​ആ​ർ ഇ​മേ​ജിം​ഗി​ൽ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​പ​യോ​ഗം എ​ന്ന വി​ഷ​യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം എ​സ് സി​ടി​ഐ​എം​സി​ടി​യി​ലെ സീ​നി​യ​ർ ഇ​മേ​ജിം​ഗ് ടെ​ക്നോ​ള​ജി​സ്റ്റ് മ​ഹേ​ഷ് പ​ര​മേ​ശ്വ​ര​ൻ, റേ​ഡി​യേ​ഷ​ൻ അ​പ​ക​ട​ങ്ങ​ളും പ്ര​തി​രോ​ധ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ചെ​ന്നൈ എ​സ്ആ​ർ​ഐ​എ​ച്ച്ഇ​ആ​ർ അ​ഡ്ജ​ങ്ക്റ്റ് ഫാ​ക്ക​ൽ​റ്റി ഓ​ഫ് മെ​ഡി​ക്ക​ൽ ഫി​സി​ക്സ് പ്ര​ഫ. എ​സ്. പ​നീ​ർ​സെ​ൽ​വം എ​ന്നി​വ​ർ ക്ലാ​സ് ന​യി​ക്കും.

എം​ആ​ർ​ഐ​യി​ലെ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യും ടെ​ക്നീ​ഷ്യ​ന്‍റെ ദൈ​നം​ദി​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും: അ​ഡ്വാ​ൻ​സ്ഡ് ക്ലി​നി​ക്ക​ൽ ആ​പ്ലി​ക്കേ​ഷ​ൻ, സി​ടി സ്കാ​നിം​ഗി​ലെ പു​തി​യ എ​ഐ ടൂ​ളു​ക​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ​രും ക്ലാ​സെ​ടു​ക്കും.

National

ജമ്മു കാഷ്മീർ രാജ്യസഭാ തെരഞ്ഞെടുപ്പ്: നാഷണൽ കോൺഫറൻസ്-3, ബിജെപി-1

ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ നാ​​​ലു രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് (എ​​​ൻ​​​സി) മൂ​​​ന്നു സീ​​​റ്റി​​​ലും ബി​​​ജെ​​​പി ഒ​​​രെ​​​ണ്ണ​​​ത്തി​​​ലും വി​​​ജ​​​യി​​​ച്ചു. പ്ര​​​ത്യേ​​​ക പ​​​ദ​​​വി റ​​​ദ്ദാ​​​ക്കി കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​മാ​​​ക്കി​​​യ​​​ശേ​​​ഷം ജ​​​മ്മു കാ​​​ഷ്മീ​​​ൽ ന​​​ട​​​ന്ന ആ​​​ദ്യ രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണി​​​ത്.

ആ​​​ദ്യ സീ​​​റ്റി​​​ൽ എ​​​ൻ​​​സി​​​യി​​​ലെ അ​​​ലി മു​​​ഹ​​​മ്മ​​​ദ് മി​​​ർ വി​​​ജ​​​യി​​​ച്ചു. മി​​​ർ 58 വോ​​​ട്ട് നേ​​​ടി​​​യ​​​പ്പോ​​​ൾ ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​ക്ക് 28 പാ​​​ർ​​​ട്ടി വോ​​​ട്ടു മാ​​​ത്ര​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. ര​​​ണ്ടാം സീ​​​റ്റി​​​ൽ എ​​​ൻ​​​സി​​​യി​​​ലെ സ​​​ജ്ജാ​​​ദ് കി​​​ച്‌​​​ലൂ 57 വോ​​​ട്ട് നേ​​​ടി വി​​​ജ​​​യി​​​ച്ചു. ബി​​​ജെ​​​പി​​​ക്ക് 28 വോ​​​ട്ട് കി​​​ട്ടി. ഒ​​​രു എ​​​ൻ​​​സി വോ​​​ട്ട് അ​​​സാ​​​ധു​​​വാ​​​യി.

മൂ​​​ന്നും നാ​​​ലും സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് ഒ​​​റ്റ വി​​​ജ്ഞാ​​​പ​​​ന​​​മാ​​​യി​​​രു​​​ന്നു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്ന​​​ത്. ഈ ​​​സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ജി.​​​എ​​​സ്. ഒ​​​ബ്റോ​​​യി, ഇ​​​മ്രാ​​​ൻ ന​​​ബി ദാ​​​ർ എ​​​ന്നി​​​വ​​​രെ മ​​​ത്സ​​​രി​​​പ്പി​​​ച്ചു.

സ​​​ത് ശ​​​ർ​​​മ​​​യാ​​​യി​​​രു​​​ന്നു ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി. ഒ​​​ബ്റോ​​​യി, സ​​​ത് ശ​​​ർ​​​മ എ​​​ന്നി​​​വ​​​ർ വി​​​ജ​​​യി​​​ച്ചു. ഒ​​​ബ്റോ​​​യി​​​ക്ക് 31 വോ​​​ട്ടും ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി സ​​​ത് ശ​​​ർ​​​മ​​​യ്ക്ക് 32 വോ​​​ട്ടും ല​​​ഭി​​​ച്ചും.

എ​​​ൻ​​​സി​​​യി​​​ലെ ഇ​​​മ്രാ​​​ൻ ന​​​ബി ദാ​​​റി​​​ന് 21 വോ​​​ട്ടാ​​​ണു ല​​​ഭി​​​ച്ച​​​ത്. ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​ക്ക് നാ​​​ലു വോ​​​ട്ട് അ​​​ധി​​​കം ല​​​ഭി​​​ച്ചു. സ്വ​​​ത​​​ന്ത്ര​​​രു​​​ടേ​​​താ​​​ണ് ഈ ​​​വോ​​​ട്ടു​​​ക​​​ളെ​​​ന്നാ​​​ണു നി​​​ഗ​​​മ​​​നം. നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ന് കോ​​​ൺ​​​ഗ്ര​​​സ്, സി​​​പി​​​എം, പി​​​ഡി​​​പി പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.

Latest News

Corehub Up